---
title: "തളിപ്പറമ്പിൽ വയോധികയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച കേസ്: പൊട്ടിച്ചെടുത്ത മാലകൾ കണ്ടെത്തി"
english_title: "A case of breaking necklaces from the neck of an elderly woman in Taliparam: The broken necklaces were found ​ "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/183871/A case of breaking necklaces from the neck of an elderly woman in Taliparam: The broken necklaces were found ​"
published_at: "2024-02-12T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c9c7864dd6f_images_(1).jpeg"
keywords: []
---

# തളിപ്പറമ്പിൽ വയോധികയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച കേസ്: പൊട്ടിച്ചെടുത്ത മാലകൾ കണ്ടെത്തി

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പിലെ മാലപൊട്ടിക്കല്‍ കേസില്‍ പ്രതി അന്നൂരിലെ പി.പി.ലിജീഷ് രണ്ട് വയോധികമാരുടെ കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്ത മാലകള്‍ തെളിവെടുപ്പില്‍ പോലീസ് കണ്ടെടുത്തു.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പിലെ മാലപൊട്ടിക്കല്‍ കേസില്‍ പ്രതി അന്നൂരിലെ പി.പി.ലിജീഷ് രണ്ട് വയോധികമാരുടെ കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്ത മാലകള്‍ തെളിവെടുപ്പില്‍ പോലീസ് കണ്ടെടുത്തു.

ആന്തൂരിലെ രാധയുടെ കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്ത മൂന്നര പവന്‍ സ്വര്‍ണ മാലയും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20-ന് പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുറുവങ്ങാട് എന്ന സ്ഥലത്തു വെച്ച് 75 വയസ്സായ സ്ത്രീയുടെ കഴുത്തില്‍ നിന്നും പൊട്ടിച്ച മൂന്നു പവന്‍ സ്വര്‍ണ മാലയും പയ്യന്നൂരിലെ ജ്വല്ലറികളില്‍ നിന്നുമാണ് പോലീസ് കണ്ടെടുത്തത്.

നിരവധി മാല പൊട്ടിക്കല്‍ കേസുകളില്‍ പ്രതിയായ ലിജീഷിനെ ശനിയാഴ്ച്ചയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/183871/A case of breaking necklaces from the neck of an elderly woman in Taliparam: The broken necklaces were found ​)